കാർമുകിലിൽ പിടഞ്ഞുണരും

 

ചിത്രം/ആൽബം: ബാച്ച്‌ലർ പാർട്ടി
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: രാഹുൽ രാജ്
ആലാപനം: ശ്രേയ ഘോഷൽ

കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ
വാതിലുകൾ തുറന്നടയും നിലാനാളമായി നീ
വിവശമെന്തോ കാത്തിരുന്നും
അലസമേതോ മൌനമാർന്നും
വിവശലോലം കാത്തിരുന്നും
അലസമേതോ മൌനമായ്
പറയാതറിഞ്ഞു നാം

പാതിരായായ് പകലായ് മുള്ളുകളോ
മലരായ് പ്രിയാമുഖമാം
നദിയിൽ നീന്തിയലയും
മിഴികൾ ….

തൂമഞ്ഞും തീയാവുന്നു
നിലാവിൽ നീ വരില്ലെങ്കിൽ
ഒരോരൊ മാത്രയും ഒരോ യുഗം
നീ പോവുകിൽ ( പാതിരയായ്.. )

ഈ നെഞ്ചിൽ കിനാവാളും
ചിരാതിൽ നീ തിളങ്ങുമ്പോൾ
ഓരോരോ സുഹാസവും ഓരോ ദളം
നീ പൂവനം …

കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ
വാതിലുകൾ തുറന്നടയും നിലാനാളമായി നീ
വിവശമെന്തോ കാത്തിരുന്നും അലസമേതോ മൌനമാർന്നും
വിവശലോലം കാത്തിരുന്നും അലസമേതോ
മൌനമായ് പറയാതറിഞ്ഞു നാം ( പാതിരയായ്.. )

No comments:
Write comments