ചിത്രം/ആൽബം: തട്ടത്തിൻ മറയത്ത്
വര്ഷം: 2012
ഗാനരചയിതാവു്: അനു എലിസബത്ത് ജോസ്
സംഗീതം: ഷാൻ റഹ്മാൻ
ആലാപനം: വിനീത് ശ്രീനിവാസൻ
ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ്
നിൻ പൂമുഖം
ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ്
നിൻ പൂമുഖം
ഞാൻ വരുന്ന വഴിയോരം കാതിൽ ചേരും നിൻ ചിലമ്പൊലികൾ
മുന്നിലൂടെ മറയുന്നുയെന്നും നിൻ കണ്ണിൻ കുറുമ്പുകൾ
കാറ്റിന്റെ തേരിൽ പാറും തൂവൽ ഞാൻ
ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ്
നിൻ പൂമുഖം
പാട്ടിൻ താളം പകർന്നീടുമിമ്പം പോൽ
കൊലുസിന്റെ ഈണം മനസ്സോടു ചേരുന്നു
പാട്ടിൻ താളം പകർന്നീടുമിമ്പം പോൽ
കൊലുസിന്റെ ഈണം മനസ്സോടു ചേരുന്നു
വരുമോ എൻ കൺകോണിലായ്
അണയൂ നിറവാർന്നെന്നുമേ
അന്നാദ്യമായി കണ്ടനാളിൽ പ്രാണനായി നീ
പ്രാണനായി നീ
ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ്
നിൻ പൂമുഖം
ഞാൻ വരുന്ന വഴിയോരം കാതിൽ ചേരും നിൻ ചിലമ്പൊലികൾ
മുന്നിലൂടെ മറയുന്നുയെന്നും നിൻ കണ്ണിൻ കുറുമ്പുകൾ
കാറ്റിന്റെ തേരിൽ പാറും തൂവൽ ഞാൻ
ശ്യാമാംബരം പുൽകുന്നൊരാ വെൺചന്ദ്രനായ്
No comments:
Write comments