കുറുമൊഴിയുടെ കൂട്ടിലെ

 
ചിത്രം/ആൽബം: ചട്ടക്കാരി (2012)
വര്‍ഷം: 2012
ഗാനരചയിതാവു്: രാജീവ് ആലുങ്കൽ
സംഗീതം: എം ജയചന്ദ്രൻ
ആലാപനം: ശ്രേയ ഘോഷൽ

കുറുമൊഴിയുടെ കൂട്ടിലെ
കുളിരൊളി വെയിൽ നീളവേ
കനവു നെയ്ത നെഞ്ചിലെ കവിത മൂളി മെല്ലവേ
മിഴിതിരയുവതാരേദൂരേ ജനുവരിയിലെ പൂക്കളേ…
(കുറുമൊഴിയുടെ … )

കാത്തിരുന്നൊരീ പുലരി വാതിലിൽ
സൂര്യകാന്തികൾ പൂത്തുനിൽക്കയോ
പറന്നേറുമീ തെന്നലിൻ മാറിലേതോ
മദം കൊണ്ടു നീ ശലഭമോ പോകയോ
(കുറുമൊഴിയുടെ … )

മേഘമർമ്മരം തഴുകി വന്നുവോ
വെൺപിറാവുകൾ കുറുകി നിന്നുവോ
നിറം ചോരുമീ ചെമ്പനീർ ചുണ്ടിലേ .. ഓ…
ഇളം മഞ്ഞുനീർ തേൻ കണം വാർന്നുവോ…
(കുറുമൊഴിയുടെ … )

No comments:
Write comments