കാറ്റും മഴയുംവന്നതറിഞ്ഞില്ലേ

 

ചിത്രം/ആൽബം: ചട്ടക്കാരി (2012)
ഗാനരചയിതാവു്: മുരുകൻ കാട്ടാക്കട
സംഗീതം: എം ജയചന്ദ്രൻ
ആലാപനം: വിഷ്ണു കുറുപ്പ്

കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ ..
പൂവും തളിരും കാറ്റിലുലഞ്ഞില്ലേ പതിയേ…
പനിനീരിൻ മണമുള്ള പാവാടത്തുമ്പീ
മഴനനഞ്ഞില്ലേ .. (കാറ്റും മഴയും .. )

കവിളിൽ ചുംബന മധുപകരാം ഞാൻ അലസമണയുമ്പോൾ
പ്രണയനദിയിലെ മത്സ്യം പോലെ വഴുതിമാറും നീ
ഓ മർമ്മരമിടരും ചുണ്ടുകളാകെ ഉഴിയുമോ നീ കാറ്റേ
ഓ.. സുരഭിലമേതോ ലഹരികൾ നുണയാൻ
ഋതുമതീ വിടരാമോ…

കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ ..

മിഥുനരാഗവികാരങ്ങളിൽ ഞാൻ അഴകിലയുമ്പോൾ
മകരമഞ്ഞിൻ മലനിര പോലെ മറഞ്ഞുനിൽക്കും നീ
ഓ.. യവന മനോഹരി എങ്കിലുമെന്നെ
പുഞ്ചിരി കോണ്ടു തൊടാമോ
ഓ ജാലകവെളിയിൽ ജൂണിലെ മഴയിൽ
ജൂലീ നീ നനയാമോ…

കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ ..
പൂവും തളിരും കാറ്റിലുലഞ്ഞില്ലേ പതിയേ…
പനിനീരിൻ മണമുള്ള പാവാടത്തുമ്പീ
മഴനനഞ്ഞില്ലേ .

ചിത്രം/ആൽബം: ചട്ടക്കാരി (2012)
വര്‍ഷം: 2012
ഗാനരചയിതാവു്: മുരുകൻ കാട്ടാക്കട
സംഗീതം: എം ജയചന്ദ്രൻ
ആലാപനം: വിഷ്ണു കുറുപ്പ്
0

No comments:
Write comments