സുൻ സുൻ സുന്ദരിത്തുമ്പീ ...

 




ചിത്രം/ആൽബം: ഓർഡിനറി
വര്‍ഷം: 2012
ഗാനരചയിതാവു്: രാജീവ് നായർ
സംഗീതം: വിദ്യാസാഗർ
ആലാപനം: മധു ബാലകൃഷ്ണൻ
കാർത്തിക്

സുൻ സുൻ സുന്ദരിത്തുമ്പീ ...
ചെം ചെം ചെമ്പകക്കൊമ്പിൽ ...
സും സും ചൂളം മൂളാൻ വാ ...
ഹൊയ് ഹൊയ് ഹൊയ് .... (സുൻ .. )
മഞ്ഞുമാർഗഴി മാസമായ്
നെല്ലിമലരിലെ തേൻകണം
കട്ടുപോവണ കള്ളക്കാറ്റിനു
നാണം നാനാഴി ...

സുൻ സുൻ സുന്ദരിത്തുമ്പീ ...
ചെം ചെം ചെമ്പകക്കൊമ്പിൽ ...
സും സും ചൂളം മൂളാൻ വാ...
ഹൊയ് ഹൊയ് ഹൊയ്....

താഴേ... ജാതിമല്ലി പൂത്തുകുളിരുമീ
താഴ്വാരം കോലമയിൽപ്പീലിയുഴിയും...
മാറ്റോരം ... ചന്തമുള്ള പന്തലൊരുക്കണതാര് .. (2)
തൊട്ടാവാടിത്തത്തേ നിന്നെ കെട്ടാൻ പോവണതാര്
ഇല്ലിക്കാട്ടിൽ മുല്ലത്തേരിൽ ചുറ്റും പുന്നരിപ്രാവ്
ഒരാശാമരം പൂക്കുന്നുവോ ...
ഞാനും നീയും മാത്രം കണ്ടോ..

സുൻ സുൻ സുന്ദരിത്തുമ്പീ...
ചെം ചെം ചെമ്പകക്കൊമ്പിൽ...
സും സും ചൂളം മൂളാൻ വാ ഹൊയ്…

ദൂരേ ... വേളിക്കുയിൽ പാടിപ്പതം വന്ന പൂമ്പാട്ടായ് ...
കാത്തിരിക്കുമാമ്പൽ കുളക്കരയോരം...
വെള്ളിമുകിൽ പട്ടുവിരിക്കണ നേരം
ഇട്ടാവട്ടത്തമ്മിണിക്കൊക്കിന്നൊത്തിരി നാക്കിലയൂണ്
ഇക്കിളികൂട്ടും ചന്ദനത്തെന്നലിലിത്തിരി നാട്ടുനിലാവ്
നിറതാരാട്ടിനായ് നീലാംബരം
ഞാനും നീയും മാത്രം, കേട്ടോ...

സുൻ സുൻ സുന്ദരിത്തുമ്പീ ...
ചെം ചെം ചെമ്പകക്കൊമ്പിൽ ...
സും സും ചൂളം മൂളാൻ വാ ...
മഞ്ഞുമാർഗഴി മാസമായ്
നെല്ലിമലരിലെ തേൻകണം
കട്ടുപോവണ കള്ളക്കാറ്റിനു
നാണം നാനാഴി ...

No comments:
Write comments