ശലഭമഴ പെയ്യുമീ വാടിയിൽ പൂക്കളിൽ

 

ചിത്രം/ആൽബം: നിദ്ര
വര്‍ഷം: 2012
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: ജാസി ഗിഫ്റ്റ്
ആലാപനം: ശ്രേയ ഘോഷൽ

ശലഭമഴ പെയ്യുമീ വാടിയിൽ പൂക്കളിൽ
വനലതകളിലാടുവാൻ പാടുവാൻ മോഹമായ്
ശിലാതലശയ്യയിൽ അരുവിയായ്...
നുരയുമാവേഗം ...
പുതുമഴയിലെ നറുമണം
നുകരുമാവേശം ...
പടരാനീ വനികയാകെ...
പുലരൊളിയിൽ തളിരിലയായ് അടിമുടിമാറി..
കുറുകുഴലായ് കിളികുലമൊരു മൃദുകളമൊഴി പാടി

ശലഭമഴ പെയ്യുമീ വാടിയിൽ പൂക്കളിൽ
വനലതകളിലാടുവാൻ പാടുവാൻ മോഹമായ്

ദിവാനിശവേളകൾ പിടയൊന്നൊരീ നിറസന്ധ്യയിൽ
നിലാവിതൾ വീണ നീലാകാശമായ് ഞാൻ മാറവേ (2)
എൻ ജീവനിലുണരുവാൻ
നിൻ സൗരഭമറിയുവാൻ
ഉണരാമിനി...
വിടരാമൊരു മലരായ് ഞാനീ
ആമോദപ്പൂന്തേനുള്ളിൽ ചൂടുവാൻ
രതോന്മദ ലഹരിയിൽ ചുഴികളിൽ വിളയുമാ മൗനം
മിഴിയിണയിലെ തിരകളിൽ മറിയുമാ നാണം
പടരാനീ പ്രകൃതിയാകേ...
പുലരൊളിയിൽ തളിരിലയായ് അടിമുടി മാറി..
കുറുകുഴലായ് കിളികുലമൊരു മൃദുകളമൊഴി പാടി

No comments:
Write comments