ഉറങ്ങുന്ന പഴമാളോരെ

 ചിത്രം/ആൽബം: അഹം
ഗാനരചയിതാവു്: കാവാലം നാരായണപണിക്കർ
സംഗീതം: രവീന്ദ്രൻ മാസ്റ്റർ
ആലാപനം: കെ ജെ യേശുദാസ്

ഉറങ്ങുന്ന പഴമാളോരെ
ഉന്മാദ ചായച്ചെപ്പുകൾ തട്ടിമറിക്കല്ലെ
എന്നിൽ ഉറ കൂടും നിറങ്ങൾ കൊണ്ടുകളിക്കരുതെ
എന്നെ ഞാൻ തേടി നടന്നു
എവിടേയും തേടി നടന്നു
(ഉറങ്ങുന്ന പഴമാളോരേ..)

ചതുരംഗ പോരിനിരിക്കും
ആനകുതിര കാളാൾപട നടുവിൽ
കരുക്കളെ.. വെട്ടിത്തള്ളീ..
കരുക്കളെ വെട്ടിത്തള്ളി കളം മാറി പൊരുതുമെന്റെ
കറുപ്പിനെ.. വെളുപ്പാക്കരുതേ..
കറുപ്പിനെ വെളുപ്പാക്കരുതേ
വെളുപ്പ് കറുപ്പായിരുന്നോട്ടെ
(ഉറങ്ങുന്ന പഴമാളോരേ..)

മറ്റേതോ വേഷമെടുത്ത്
അറിയാത്തമൊഴികളും ചൊല്ലി
ചൊല്ലുറയ്ക്കാ പൈതൽ പോലെ എല്ലാം മറന്നാടി
പിറവിയിലെ പൊരുളുറകൂടും
മറവി എന്നെ മറന്നില്ല
അറിവുകളുടെ പാതയൊരുക്കിയ
ശീലമെന്നെ മറന്നില്ല
അറിവുകളുടെ.. പാതയൊരുക്കിയ..
ശീലമെന്നെ.. മറന്നില്ല..
(ഉറങ്ങുന്ന പഴമാളോരേ..)

No comments:
Write comments