അദ്രിഹിമാലയശൈലങ്ങൾ വാസന്ത

 


ചിത്രം/ആൽബം: കർമ്മയോഗി
വര്‍ഷം: 2012
ഗാനരചയിതാവു്: ഷിബു ചക്രവർത്തി
സംഗീതം: ഔസേപ്പച്ചൻ
ആലാപനം: പി ജയചന്ദ്രൻ


ശക്തിശിവശക്തി ഓം ശിവശക്തി ഓം...
ശക്തിശിവശക്തി ഓം ശിവശക്തി ഓം...
ഓമനത്തിങ്കൾ കിടാവോ നല്ല
കോമളത്താമരപ്പൂവോ...
ശക്തിശിവശക്തി ഓം ശിവശക്തി ഓം...
ശക്തിശിവശക്തി ഓം ശിവശക്തി ഓം...

ഉണ്ണിഗണപതി സപ്രമഞ്ചത്തിൽ
പള്ളിയുണർന്നൊരു നേരം (2)
വിശ്വൈകനാഥൻ ജഗന്നാഥൻ ശങ്കരൻ
ഹൃത്തും തെളിഞ്ഞങ്ങു നിന്നൂ
വാനം ചന്ദ്രക്കലചൂടി നിന്നൂ ( ഉണ്ണി.. )

അദ്രിഹിമാലയശൈലങ്ങൾ വാസന്ത
പുഷ്പങ്ങളാളും താഴ്വാരങ്ങളങ്ങിനെ ..
എത്രയാണുണ്ണിക്കിന്നോടിക്കളിക്കുവാൻ
അച്ഛനില്ലേ നിനക്കൊപ്പം കളിക്കുവാൻ
ശങ്കരനന്ദനാ.. വിഘ്നവിനാശക
സന്തതം നീ വരം തന്നീടണേ... ( ഉണ്ണി.. )

ഉണ്ണിയാണെന്നുണ്ണി എന്തിനെൻ പൊന്നുണ്ണി
നെഞ്ചിലണിയണം ശംഖുമാല
പട്ടുടയാട വെടിഞ്ഞിതെന്തിനുണ്ണി നീ
പൊട്ടക്കരിയാട ചുറ്റിടേണം
ശങ്കരം ശങ്കരം സങ്കടകാരകം
സന്തതം നീ തുണയേകിടേണേ.. (ഉണ്ണി ... )

ഓമനത്തിങ്കൾ കിടാവോ നല്ല
കോമളത്താമരപ്പൂവോ...

No comments:
Write comments