ഏനോ ഇദയം ധീംധീം സൊല്ലുതേ

 ചിത്രം:തല്‍സമയം ഒരു പെണ്‍കുട്ടി
സംഗീതം :ശരത്‌
രചന :മുരുകൻ കാട്ടാക്കട ,ബി ആര്‍ പ്രസാദ്‌
ആലാപനം:മധു ബാലകൃഷ്ണന്‍,ജിന്‍ഷ നാണു

ഏനോ ഇദയം ധീംധീം സൊല്ലുതേ
ഏനോ മനമും ധോം ധോം സൊല്ലുതേ
തനിമയെ സുഖമാകും ഇനിമയെ ഇനിനാളും
കാതല്‍....മോതല്‍...
എനക്കുള്ള ഏനോ ഇദയം ധീംധീം സൊല്ലുതേ
ഏനോ മനമും ധോംധോം സൊല്ലുതേ...

മഞ്ഞുവീണതാണോ..അമ്പുകൊണ്ടതാണോ
മഞ്ഞുവീണതാണോ....പൂവമ്പുകൊണ്ടതാണോ
നീ വരുമ്പോള്‍ എന്റെയുള്ളില്‍ മയിലാടും പോലെ
നിന്റെ വാക്കു കേള്‍ക്കെയുള്ളിൽ മഴ വീഴും പോലെ
അണിയൻ പൂക്കൾ കരളിൽ വിരിയും പൊലെ
എന്തേ...ഹൃദയതാളം മുറുകിയോ....
എന്തേ....കണ്ണിൽ ഇളമീൻ തുള്ളിയോ...

എന്തിനാണു സൂര്യന്‍...വന്നുപോകും നേരം
കുഞ്ഞുസൂര്യകാന്തി കണ്ണു ചിമ്മി നിന്നു
എന്തിനാണു പൊന്തിടുന്നു തിര തീരം കാണെ
എന്തിനാണു വണ്ടു കണ്ടു വിറയാടി പൂക്കള്‍
പറയൂ...മനമേ.....
ചൊരിയൂ മധുരം പ്രിയതേ...
എന്തേ...ഹൃദയതാളം മുറുകിയോ....
എന്തേ....കണ്ണിൽ ഇളമീൻ തുള്ളിയോ...
മധുരമീ അനുരാഗം...മതിവരാ മധുപാനം
ആരോ വീണ്ടും തേടുമ്പോള്‍......
എന്തേ...ഹൃദയതാളം മുറുകിയോ....
എന്തേ....കണ്ണിൽ ഇളമീൻ തുള്ളിയോ...

No comments:
Write comments