തടവറയ്ക്കുള്ളില്‍ തോരണം തൂക്കിയാല്‍

 

ചിത്രം:ഊമക്കുയില്‍ പാടുമ്പോള്‍
സംഗീതം :എം ആര്‍ റിസണ്‍
രചന :കാനേഷ് പുനൂര്‍
ആലാപനം:ബിജേഷ്

തടവറയ്ക്കുള്ളില്‍ തോരണം തൂക്കിയാല്‍
തങ്കമാളികയാകുമോ..
പൂങ്കുയിലെന്നും പേരു വിളിച്ചാല്‍
പാടാന്‍ കാകനാകുമോ..

പറുദീസയെന്നു പറഞ്ഞു
പാതാളവാസം വിധിക്കും മനുഷ്യര്‍
അടക്കുമീ ദുഃഖത്തെ ആഹ്ലാദമെന്നു
വെറുതെ വിളിക്കും മനുഷ്യര്‍..

മുള്‍മെത്ത തന്നു സ്നേഹസ്വരത്തില്‍
സുഖമായി ഉറങ്ങുവാന്‍ പറയുന്നു നിങ്ങള്‍
മാനത്തെ വെണ്‍‌മുകില്‍ മാലയെ നോക്കി
മഴയായ് പൊഴിയാന്‍ പറയുന്നു നിങ്ങള്‍..

മയിലിനോടീണത്തില്‍ പാടാനും
കുയിലിനോടടിവെച്ചൊന്നാടാനും
കരവാള്‍മുനയുടെ മുന്നില്‍നിര്‍ത്തി
കനിവില്ലാതെ പറയുന്നു നിങ്ങള്‍..

No comments:
Write comments