ഓ തിങ്കള്‍ പക്ഷീ

 


ചിത്രം:തല്‍സമയം ഒരു പെണ്‍കുട്ടി
സംഗീതം :ശരത്‌
രചന :മുരുകൻ കാട്ടാക്കട ,ബി ആര്‍ പ്രസാദ്‌
ആലാപനം:കെ എല്‍ ശ്രീറാം


ഓ തിങ്കള്‍ പക്ഷീ
കാര്‍മേഘക്കൂടും വാനില്‍ മറഞ്ഞോ
ഓ കണ്ണീര്‍ മുത്തായ്‌ ഈ മഞ്ഞുനീര്‍ പോല്‍
ഭൂവില്‍ പൊഴിഞ്ഞോ.....
നിലാപ്പൂ തൂകും രാവിനായ്
സദാ നെയ്യാമ്പല്‍ കേഴവേ
ഓ നിന്നെത്തന്നെ ഉള്ളിൽക്കൊള്ളു-
മെന്റെ സ്വപ്നത്തിൻ മുത്തു്.....
(ഓ തിങ്കള്‍ പക്ഷീ.....)

കനവിലെ...മരുമരീചിക നീര്‍ത്തടം
കരളിലെ....കനല്‍ പ്രവാഹം തീക്ഷ്ണമേ
ഓ..കൊഞ്ചൽ നാദമായ് മാറുമീ മാർത്തടം
മഴനിലാത്തേൻ ചൊരിക നീ അരുമയേ.....
(ഓ തിങ്കള്‍ പക്ഷീ.....)

ഇരവിലെ...വിടരുമുന്മദപ്പൂവു നീ
മുകരുവാന്‍....അണവതാരോ ഭ്രാന്തമായ്
ഓ..മണ്ണിന്‍ ദാഹമായ് പെയ്ക നീ സാന്ത്വനം
കുളിര്‍നിലാപ്പാല്‍ത്തെളിമയായ്‌ വരിക നീ....
(ഓ തിങ്കള്‍ പക്ഷീ.....)

No comments:
Write comments