പൊന്നോട് പൂവായ് ശംഖോട് നീരായ്

 
ചിത്രം:തല്‍സമയം ഒരു പെണ്‍കുട്ടി
സംഗീതം :ശരത്‌
രചന :ബി ആര്‍ പ്രസാദ്‌
ആലാപനം:കെ എസ്‌ ചിത്ര


പൊന്നോട് പൂവായ് ശംഖോട് നീരായ്
വണ്ടോട് തേനായ് നെഞ്ചോട്‌ നേരായ്
വന്നൂ നീ ....
കളഭമഴ തോരാതെ
കുളിരണിയുമെന്നില്‍ തൊട്ടു സൂര്യന്‍ രോമാഞ്ചം
കണ്ണേ കണ്ണേ .....
(പൊന്നോട് )

എന്‍ ചില്ല തന്നില്‍
പൊഴിയാതിനി പൊഴിയാതെ നീ പുഷ്പമേ
കൈക്കുമ്പിളില്‍ നി-
ന്നൊഴിയാതിനിയൊഴിയാതെ നീ തീര്‍ത്ഥമേ
നീ ശ്വസിക്കും ശ്വാസം ഞാനായ്
പ്രാണനുള്ളില്‍ കൂടും തരാം
നീ നടക്കും നീളെ വഴി
പൂക്കൊടിയായ് തൂങ്ങാമിവള്‍
വെണ്ണ പോലെ എന്നെ കയ്യില്‍ തന്നീടാം
കണ്ണേ കണ്ണേ ...
(പൊന്നോട് )

എന്നെന്നുമെന്നെ
പിരിയാതിനി പിരിയാതെ നീ സ്വന്തമേ
കണ്ണോരമെന്നും
മറയാതിനി മറയാതെ നീ വര്‍ണ്ണമേ
നീ നനയ്ക്കും തോപ്പില്‍ ഞാനാം
മോഹമുല്ല പൂവായിടാം
ജീവനില്‍ ഞാന്‍ കോരാമിളം
ആമ്പലിലീ സ്നേഹാമൃതം
നിത്യമായി മുന്നില്‍ ചേരാം മണ്ണില്‍ ഞാന്‍
കണ്ണേ കണ്ണേ.....
(പൊന്നോട് )

No comments:
Write comments