തക്കുതിക്കു നക്കുതിക്കു മിന്നാമിന്നീ

 


ചിത്രം:തല്‍സമയം ഒരു പെണ്‍കുട്ടി
സംഗീതം :ശരത്‌
രചന :മുരുകൻ കാട്ടാക്കട ,ബി ആര്‍ പ്രസാദ്‌
ആലാപനം:കെ സിയാദ്

തക്കുതിക്കു നക്കുതിക്കു മിന്നാമിന്നീ
തിക്കു തിക്കു തിക്കു തിക്കു കണ്ണാന്തുമ്പീ
നുക്കു നുക്കു നുക്കു നുക്കു കുഞ്ഞാം കിളീ
പാടി വാ...വാ....വാ....
തത്തി തത്തി പറക്കണ ചാരൻ കിളീ
നട്ടു നനച്ചൊരുക്കിയ മോഹക്കനീ
കൊത്തിക്കൊണ്ടു പറക്കണ കുഞ്ഞാം കിളീ
പാടി വാ...വാ....വാ....
പാടാത്ത പാട്ടുമായ്
പാണ്ടിമേളം കൊട്ടിപ്പാടി വാ
കാണാത്ത കാഴ്ചകള്‍ കണ്ട
കാര്യം ചൊല്ലാനോടി വാ..
ധീം തരികിടതക ധീം തരികിടതക
തകതിമി ധോം.....
(തക്കുതിക്കു.....)

മോഹമാണോ...മുന്നേറിടാന്‍
കൂടെയാണോ...കിനാവുകള്‍
വേറെയേതോ...കളിക്കളങ്ങളില്‍
നാളെ നാളെ...ജയം നുണഞ്ഞിടാം
തിരയാം തിരയാം വഴികളായിരം
കയറാം കയറാം പടികളായിരം
നുകരാം ഇനിയും വിജയമായിരം...ഏഹേയ്
(തക്കുതിക്കു.....)

താരമാകാന്‍...മിന്നാമിന്നീ
നേരമായോ ചൊല്ലൂ മിന്നീ
മേലെ മേലേ...കിനാ വനങ്ങളില്‍
മേഘമായിനീ...പറന്നലഞ്ഞിടാം
ഇനിയും ഇനിയും കളികളായിരം
അടിയും തടയും പടകളായിരം
തുഴയാം ഇനിയും തിരകളായിരം..ഏഹേയ്..
(തക്കുതിക്കു.....)

No comments:
Write comments