ഒരുവഴിയായ്...പലവഴിയായ്

 
ചിത്രം:ഈ അടുത്ത കാലത്ത്
സംഗീതം :ഗോപി സുന്ദർ
രചന :റഫീക്ക്‌ അഹമ്മദ്‌
ആലാപനം:വിജയ്‌ യേശുദാസ്,നായനാ നായര്‍

ഒരുവഴിയായ്...പലവഴിയായ്
ഇവിടെ....ഒരു വഴി പൊന്‍പാതയോ
ഇവിടെ...മറു വഴി മൺപാതയോ
അരുതേ....പറയാന്‍
പലനാള്‍ ഒളിവായ് കഴിയാം...മറയാം
ഒരു നാള്‍ തെളിയാം...

വാതിലൊന്നു ചാരും നേരം
താഴുനീക്കുമാരോ വീണ്ടും
തെരുവുകളില്‍ പകലെരിയും....
ഓ...ആളൊഴിഞ്ഞ നേരത്താരോ
പാളിനോക്കുമേതോ കോണില്‍
നടവഴിയില്‍....നിഴലിളകും....
ഓര്‍മ്മകള്‍ മറഞ്ഞാലോ
നോവുകള്‍ നിറഞ്ഞാലുള്ളില്‍
പാടിടാത്ത സംഗീതം തുടിക്കാറുണ്ടോ
പലനാള്‍ ഒളിവായ് കഴിയാം മറയാം
ഒരുനാള്‍ തെളിയാം....

ഒരുവഴിയായ് പൊന്‍ പീലി നീർത്തുന്നൊരോർമ്മയായ്
പലവഴിയായ് കൺപീലി തേടുന്ന നാളമായ്.....
ഒരുവഴിയായ് പൊന്‍ പീലി നീർത്തുന്നൊരോർമ്മയായ്
പലവഴിയായ് കൺപീലി തേടുന്ന നാളമായ്.....

No comments:
Write comments