ഓ..പൊൻ തൂവലായ്

 ചിത്രം:ഈ അടുത്ത കാലത്ത്
സംഗീതം :ഗോപി സുന്ദർ
രചന :റഫീക്ക്‌ അഹമ്മദ്‌
ആലാപനം:സിതാര,രാഹുല്‍ നമ്പ്യാര്‍


ഓ..പൊൻ തൂവലായ്
ആലോലം ഞാന്‍ മേയും വാനിടങ്ങള്‍
ഓ..പൊൻ തൂവലായ്
ആലോലം ഞാന്‍ മേയും വാനിടങ്ങള്‍
ഓ..കുഞ്ഞോളമായ്
സാമോദം ഞാന്‍ തേടും സാഗരങ്ങള്‍

ഹൊസാനായ..യനാനായ...
അതാരീക...തരാനാ.....

സൂര്യനാളമേറ്റിതാ തിളക്കമാർന്നും
പൂക്കളും കിനാക്കളും
വിലോല നീല ശലഭം പോല്‍
പാറുകയായ്..ഞാനിതിലേ
പൊയ്പ്പോയ സ്വര്‍ഗ്ഗങ്ങള്‍ നേടാനായ്
കാര്‍മുകിലേ..നിന്നുടലില്‍
പാളുന്ന തൂമിന്നല്‍ ഞാനല്ലേ...

ഹൊസാനായ....യനാനായ...
അതാരീക...തരാനാ...

ചന്ദ്രനെ തൊടാനിതാ
പതുക്കെ വന്നൂ....
കൈകള്‍ നീട്ടി നില്‍ക്കുമീ
വിഷാദ മൂകരാവിന്റെ
പീലിയിലും ചേലയിലും
മിന്നുന്ന പൊൽത്താരം ഞാനല്ലേ
ജാലകമേ നിന്‍ വിരികള്‍
പാറുന്ന കാറ്റെന്റെ പാട്ടല്ലേ

ഹൊസാനായ..യനാനായ...
അതാരീക...തരാനാ.....
(ഓ..പൊൻ തൂവലായ്.....)

No comments:
Write comments