മുത്തുതിരും മുല്ലമൊട്ടിന്‍ മൊഞ്ചെഴും ചിരി കാണുവാന്‍

 

   


ചിത്രം:ഊമക്കുയില്‍ പാടുമ്പോള്‍
സംഗീതം :എം ആര്‍ റിസണ്‍
രചന :കാനേഷ് പുനൂര്‍
ആലാപനം:വിധു പ്രതാപ്‌

രാരിരാരോ.. രാരിരാരോ...
ഓ.. ഓ.. ഓ..
ഉം.. ഉം.. ഉം..

മുത്തുതിരും മുല്ലമൊട്ടിന്‍ മൊഞ്ചെഴും ചിരി കാണുവാന്‍
മുത്തുമോളേ അത്തര്‍ തൂവിയ മുത്തമിത്രയും വേണമോ
കാറ്റുവന്നു കണ്മണീ നിന്‍ കാതിലെന്തു ചൊല്ലിയോ
ഇമകളാലതിന്‍ കൈകളില്‍ നീ മെല്ലെയൊന്നു തല്ലിയോ

അല്ലിയാമ്പല്‍ ചില്ലുപാളി നീക്കി നിന്നെ നോക്കിയോ
അതിനു പറയാന്‍ കഥകളിനിയും ഉള്ളിലിത്തിരി ബാക്കിയോ
തുമ്പയില്‍ വന്നിരുന്നു തുമ്പി തിരക്കി നിന്നെയിന്നലെ
കുംഭവീര്‍പ്പിച്ചുറങ്ങി നീ എന്നോതിയതിനോടോമലേ

എത്രകാലം കാത്തിരുന്നിട്ടാണു റബ്ബീപൂവിനെ
മടിയില്‍ വെച്ചു തന്നതാറ്റാൻ നെഞ്ചു നീറ്റും നോവിനെ
കെറുവുകാട്ടി നീയുതിര്‍ക്കും കളമൊഴികളത്രയും
കേട്ടിരിക്കും ഞാന്‍ മറക്കുമെന്‍ നോവുകളിന്നെത്രയും

No comments:
Write comments