പാഴ്ശ്രുതിയാകുമോ..പേടിച്ചു ഞാനിന്നും

 

ചിത്രം:ഊമക്കുയില്‍ പാടുമ്പോള്‍
സംഗീതം :എം ആര്‍ റിസണ്‍
രചന :കാനേഷ് പുനൂര്‍
ആലാപനം:ബിജേഷ്

പാഴ്ശ്രുതിയാകുമോ..പേടിച്ചു ഞാനിന്നും
പാടാതിരിക്കുന്നു..
മുറിയുമീ തന്ത്രികളെന്നോര്‍ത്തു മണിവീണ
മീട്ടാതിരിക്കുന്നു..

ഇല്ലെന്നു ചൊല്ലും ഭയത്താല്‍ ഞാനൊരു ചോദ്യം
ഉള്ളിലടക്കുന്നു..
കാണില്ല ലക്ഷ്യം ശങ്കയാല്‍ ഈ തോണി
കടവത്തു നിര്‍ത്തുന്നു..

നി രി രിഗഗസ ഗമധപനിധ ഗ രി
രി നി നിരിസ സഗരി രിമഗപ രി സ

സ്വര്‍ഗ്ഗത്തിന്‍ ചിത്രം കാണിച്ചവര്‍ ചുറ്റും
നരകം ചമയ്ക്കുന്നു..
തഴുകേണ്ട തെന്നല്‍ കൊടുങ്കാറ്റായ് താരിനെ
തല്ലിക്കൊഴിക്കുന്നു..

No comments:
Write comments