സഖിയേ നിൻ കണ്മുനകളിൽ

 

ചിത്രം:കാസനോവ
സംഗീതം : ഗൗരിലക്ഷ്മി
രചന : ഗൗരിലക്ഷ്മി
ആലാപനം:വിജയ്‌ യേശുദാസ്‌ ,ശ്വേത

സഖിയേ നിൻ കണ്മുനകളിൽ
നിൻ പാൽ പുഞ്ചിരിയിൽ
ഞാനറിയുന്നു എന്നോടുള്ള നിൻ സ്നേഹം
സ്നേഹം...
പ്രിയനേ നിൻ ഹൃദയ താളത്തിൽ
നിൻ പൊൻ വാക്കുകളിൽ
ഞാനറിയുന്നു എന്നോടുള്ള നിൻ സ്നേഹം
സ്നേഹം...

Fall in Love... Fall in Love... Fall in Love...

വെണ്ണിലാവിൻ ശോഭയാർന്ന നിൻ പുഞ്ചിരിയിൽ
ഞാനെന്നെ തന്നെ മറന്നു പോയ് പൊന്നുഷസ്സേ
വെണ്ണിലാവല്ല ഞാൻ പൊന്നുഷസ്സല്ല
നീയെന്ന വിഗ്രഹത്തിൻ ആരാധിക
സഖിയേ... നിൻ കാൽച്ചിലമ്പിൻ കിലുക്കമെൻ
കാതിന് കുളിരാണ്

പ്രിയനേ നിൻ ഹൃദയ താളത്തിൽ
നിൻ പൊൻ വാക്കുകളിൽ
ഞാനറിയുന്നു എന്നോടുള്ള നിൻ സ്നേഹം
സ്നേഹം... സഖിയേ

No comments:
Write comments