കന്നിപ്പൂമാനത്തു പൊട്ടുനിലാവത്തു കണ്ണേറുണ്ടേ

 ചിത്രം:സെക്കന്റ് ഷോ
സംഗീതം :അവിയല്‍ ബാന്റ്
രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ആലാപനം:അവിയല്‍ ബാന്‍ഡ്‌

കന്നിപ്പൂമാനത്തു പൊട്ടുനിലാവത്തു കണ്ണേറുണ്ടേ
അങ്ങേലും ഇങ്ങേലും കൂത്താട്ടുണ്ടേ കുഴലൂത്തുണ്ടേ
പുള്ളിപ്പുലിക്കളി മറിമാനുണ്ടേ...മയിലാടുന്നേ....
ചന്ദനത്തോണിയില്‍ പൊന്നും വാരിയങ്ങു പോകുന്നുണ്ടേ
തിത്തിത്താരാ തിത്തിത്തെയ് തിത്തൈ..തക തെയ്തെയ് തോം
തിത്തിത്താരാ തിത്തിത്തെയ് തിത്തൈ..തക തെയ്തെയ് തോം
ഓ..തിത്തിത്താരാ തിത്തിത്തെയ് തിത്തൈ തക തെയ്തെയ് തോം

കൊച്ചുകടവിലെ മുട്ടോളം വെള്ളത്തില്‍ പായുന്നുണ്ടേ
ആഴക്കടലിലും മുങ്ങുന്നുണ്ടേ മുത്തും കോരുന്നുണ്ടേ
കച്ചോലക്കൂട്ടിലെ കുഞ്ഞിക്കിളിപ്പെണ്ണും പാടാനുണ്ടേ
ഓ..തങ്കക്കിനാവുകള്‍ പൂക്കുന്നുണ്ടേ...വിരിയുന്നുണ്ടേ....

No comments:
Write comments