കരയും കടലും ഇണങ്ങും പിണങ്ങും

 
ചിത്രം:ആഴക്കടൽ
സംഗീതം :മോഹന്‍ സിതാര
രചന :കൈതപ്രം, ബി ശ്രീരേഖ
ആലാപനം:വിജയ്‌ യേശുദാസ്‌

കരയും കടലും ഇണങ്ങും പിണങ്ങും
വീണ്ടും ചേരും താനേ പിരിയും
തീരാമോഹം പോലെ......
(കരയും കടലും...)

കനാകായലിൽ നിലാതൂവലായ്
മായുന്നു വാർതിങ്കൾ
ഇളം ചില്ലയിൽ മുളംചില്ലയിൽ
തേങ്ങുന്നു രാപ്പാടി
എവിടെ എവിടെ ജീവിതം
ഇന്നെവിടേ എവിടെ ജീവിതം
നോവുമായ് വിതുമ്പി വിങ്ങി വേദനിച്ചു വേദനിച്ചു
പാടി രാവിൻ തീരാസ്നേഹം ഓ..ഓ..ഓ...
(കരയും കടലും...)

കടൽകാറ്റിലെ കനൽ ചൂടിലും
ഓളം തുളുമ്പുന്നു
നിഴൽക്കൂട്ടിലെ ഇരുൾക്കോണിലും
ഉള്ളം വിതുമ്പുന്നു
അകലെ അകലെ സന്ധ്യയും
അലിയാതലിയും വാനവും
നെഞ്ചിനോട് ചേർന്നണഞ്ഞു
ചുണ്ടിനോട് ചുണ്ടി ചേർന്നു
താനേ പാടി താനേ പാടി സ്നേഹം
(കരയും കടലും...)

No comments:
Write comments