ആശാമരത്തിന്മേലെ ആകാശക്കൊമ്പില്‍

 

ചിത്രം:അസുരവിത്ത്
സംഗീതം : രാജേഷ്‌ മോഹന്‍
രചന :കൈതപ്രം
ആലാപനം: 
വിജയ്‌ യേശുദാസ്‌


ആശാമരത്തിന്മേലെ ആകാശക്കൊമ്പില്‍ 
ആലോലം പ്രാവുകള്‍ പാറിപ്പറന്നു 
പാടിത്തുടങ്ങി കന്നിപ്പൂത്തുമ്പികള്‍
തൂവാനില്‍ തിളങ്ങി മുകില്‍ മാലാഖകള്‍ 
സ്നേഹക്കടലിന്റെ തിരമാല കൈകോര്‍ക്കയായ്
മോഹക്കരയായ കരയാകെ പറുദീസയായ് 

ശലോമോന്റെ ഗീതത്തില്‍ സംഗീതമൊഴുകി
ശലഭങ്ങള്‍ പൂമെയ്യില്‍ ചുംബിച്ചു മയങ്ങി 
ശരറാന്തല്‍ത്തിരി പോലെ രാത്താരം ചിരിച്ചു 
നഗരം നിലാവിന്റെ അള്‍ത്താരയായി 
ഹൃദയം പാടും ഈ സ്വര്‍ഗ്ഗീയ രാവില്‍ 
മൌനം പോലും മെല്ലെ പ്രണയാര്‍ദ്രമായി 
(ആശാമരത്തിന്‍ )

കുന്തിരിക്കം പുകയുന്ന താഴ്വാരം പൂകാം
ദാവീദിന്‍ കിന്നര മണിവീണ മീട്ടാം
ക്രിസ്മസ് കിനാവിന്റെ മധുരങ്ങള്‍ നുണയാം 
കുരുത്തോല പെരുന്നാളില്‍ ഒരുമിച്ചു കൂടാം 
കുന്നിക്കുരുവില്‍ കുഞ്ഞിക്കൂടൊന്നു കൂട്ടാം 
തമ്മില്‍ത്തമ്മില്‍ പ്രണയം കൈമാറിപ്പോകാം 
(ആശാമരത്തിന്‍ )

No comments:
Write comments