ഒരിടത്തൊരിടത്തൊരിടത്തങ്ങൊരു ആളുണ്ടേ

 ചിത്രം:സെക്കന്റ് ഷോ
സംഗീതം :അവിയല്‍ ബാന്റ്
രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ആലാപനം:അവിയല്‍ ബാന്‍ഡ്‌

അയ്യോ... അയ്യോ...
ഒരിടത്തൊരിടത്തൊരിടത്തങ്ങൊരു ആളുണ്ടേ
നേരും നേരം പോക്കും അറിയാത്താളുണ്ടേ
മലകൾ താണ്ടി മറിച്ചുനടക്കണൊരാളുണ്ടേ
നദികൾ പിളർന്നു മുറിച്ചുനടക്കണൊരാളുണ്ടേ
അയ്യോ കണ്ണിൽ കാലം കത്തണ്
എല്ലാമെല്ലാം എരിയുന്നേ
അയ്യോ പാവം പാടി നടക്കണ്
എല്ലാരും ഒന്നല്ലേ

തന്നിടമേതെന്നറിയാനുള്ള നടപ്പാണേ
തന്നെ ചുമടായി താങ്ങിനടന്നു മടുപ്പാണേ
കണ്ടവരെല്ലാം ഒന്നാണെന്നൊരു ചൊല്ലുണ്ടേ
ചെന്നിടമെല്ലാം ഒന്നെന്നുള്ളൊരു അറിവുണ്ടേ
അയ്യോ കണ്ണിൽ കാലം കത്തണ്
എല്ലാമെല്ലാം എരിയുന്നേ
അയ്യോ പാവം പാടി നടക്കണ്
എല്ലാരും ഒന്നല്ലേ

അയ്യോ കണ്ണിൽ കാലം കത്തണ്
എല്ലാമെല്ലാം എരിയുന്നേ
അയ്യോ പാവം പാടി നടക്കണ്
എല്ലാരും ഒന്നല്ലേ

No comments:
Write comments