കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നു മൗനം പോലും മെല്ലെ സ്നേഹം കൈമാറുന്നു

 


ചിത്രം:ക്രിസ്ത്യൻ ബ്രദേഴ്സ്
സംഗീതം :  ദീപക്‌ ദേവ്‌
രചന : കൈതപ്രം
ആലാപനം: ശങ്കർ മഹാദേവൻ, ശ്വേത

സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ 
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ 

കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നു
മൗനം പോലും മെല്ലെ സ്നേഹം കൈമാറുന്നു
മഞ്ഞിൻതൂവൽ തുമ്പിൽ സൂര്യൻ ചിന്നി മായുന്നു
തമ്മിൽ തമ്മിൽ നമ്മൾ മോഹത്തേരേറുന്നു
എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ
എത്ര നാളായി കൊതിച്ചു ഞാനീ നിമിഷം
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ 
(കണ്ണും കണ്ണും....)

സയ്യാവേ സയ്യാവേ
I just wanna love you girl
I just wanna live my life with you
പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക്
മന്ത്രികുമാരനോടിഷ്ടമായി
കാണുവാൻ പോലും അനുവാദമില്ലെന്നാലും
ആരാധനയോടവളിരുന്നു
പ്രേമയാമങ്ങളിൽ ഇരു ഹൃദയങ്ങളും
ഒന്നിച്ചു ചേരാനായി തപസ്സിരുന്നു
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ 
(കണ്ണും കണ്ണും....)

I just wanna love you girl
I just wanna live my life with you
ആദ്യാനുരാഗത്തിൻ ആതിര പൊയ്കയിൽ
ആവണി തെന്നലായ് അവരലഞ്ഞു
അവരുടെ സ്നേഹം മോഹന സന്ധ്യയിൽ
മോഹ സിന്ദൂരം ചാർത്തി നിന്നു
രാസ യാമങങൾ തൻ 
സാന്ദ്ര നിമിഷങ്ങളിൽ
സ്വര രാഗ ലയ രാവിൻ സ്വയംവരമായ്
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ 
(കണ്ണും കണ്ണും....)

No comments:
Write comments