ആകാശദീപമേ അഴകാര്‍ന്ന താരമേ

 

ചിത്രം:ജോക്കര്‍
സംഗീതം :   മോഹന്‍ സിതാര
രചന :    യൂസഫലി കേച്ചേരി 
ആലാപനം:
 
പി ജയചന്ദ്രന്‍

ആകാശദീപമേ 
അഴകാര്‍ന്ന താരമേ
അതിദൂരമീ യാത്ര
ഈ മണ്ണിന്‍ മാറിലിതാ 
കളിയാട്ടപ്പന്തല്‍
ഒരു കളിയാട്ടപ്പന്തല്‍
(ആകാശദീപമേ)

വര്‍ണ്ണക്കോലങ്ങള്‍ തുള്ളിത്തിമിര്‍ക്കും 
ചിരിയുടെ നിറകുടങ്ങള്‍
രസധാരയൊഴുകും വേദിയിതില്‍
കളിവീണ മീട്ടിവരൂ
അരവയറിന്‍ ഇരതേടും
കോമാളിക്കോമരങ്ങള്‍ 
ഞങ്ങള്‍ കോമാളിക്കോമരങ്ങള്‍ 
(ആകാശദീപമേ)

മണിത്തുകിലും ഞൊറിഞ്ഞുടുത്ത്
കളിയാടാന്‍ വാ നീ
മൃതി കാവല്‍ നില്‍ക്കും കളിക്കളത്തില്‍
മൃദുഹാസമായി വരൂ
കളിയരങ്ങില്‍ കണിയൊരുക്കും
ഉയിരിന്റെ നൊമ്പരങ്ങള്‍
ഞങ്ങള്‍ ഉയിരിന്റെ നൊമ്പരങ്ങള്‍
(ആകാശദീപമേ)

No comments:
Write comments