ആ............... വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ

 



ചിത്രം:ഡ്രീംസ്‌
സംഗീതം :   വിദ്യാസാഗര്‍
രചന :   ഗിരീഷ്‌ പുത്തഞ്ചേരി 
ആലാപനം:
 
കെ ജെ യേശുദാസ്‌,

ആ...............

വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ
മാനത്തേ മാന്‍പേടപ്പെണ്ണ് ഓ...
മാനത്തേ മാന്‍പേടപ്പെണ്ണ്
// വാര്‍ത്തിങ്കള്‍......//
പാടുമ്പോള്‍ കുയിലാണ് പനിനീര്‍പ്പൂവിതളാണ് (2)
മിഴിരണ്ടും മൈനകളാണ്
ചേക്കേറാന്‍ മുത്തേ നേരമായി ഓ.........
ചേക്കേറാന്‍ മുത്തേ നേരമായി 
// വാര്‍ത്തിങ്കള്‍.....//

മാണിക്യക്കാവും ചുറ്റി മണിമഞ്ഞിന്‍ കൂടും തേടി
വാനത്തേ വാനമ്പാടി പാറിവാ
// മാണിക്യക്കാവും...//
മുത്താരമ്മൂടാന്‍ നീയെന്തേകാത്തു നിന്നില്ലാ
മൂവന്തിച്ചെപ്പില്‍ നിന്മോഹം ചാന്തണിഞ്ഞില്ലാ
വെയിലാറും വേനല്‍ക്കൂട്ടില്‍
ചിറകോലും കാറ്റിന്‍ ചില്ലമേല്‍ ഓ........
അരളിപ്പൂകാടിന്‍ മേടയില്‍
// വാര്‍ത്തിങ്കള്‍.....//

കണ്ണാടിച്ചില്ലില്‍ കത്തും ശരറാന്തല്‍ നാളം പോലേ
മിന്നാരത്താരം മിന്നി കണ്‍കളില്‍
// കണ്ണാടിച്ചില്ലില്‍ ...//
പാട്ടൊന്നും പാടാന്‍ നീയെന്തേ കൂട്ടു വന്നില്ലാ
പഞ്ചാരച്ചുണ്ടാല്‍ ഈ പൂവിന്‍ ചെണ്ടില്‍ മുത്തീല്ലാ
മുളയോലപ്പീലിത്തോപ്പില്‍ പലര്‍കാല പൂന്തേന്‍ തുള്ളിയില്‍
ഓ.....മൂടല്‍ മഞ്ഞുരുകും സന്ധ്യയില്‍
// വാര്‍ത്തിങ്കള്‍.....//

No comments:
Write comments