മഴനീര്‍ത്തുള്ളികള്‍ നിന്‍ തനുനീര്‍മുത്തുകള്‍

 ചിത്രം :ബ്യൂട്ടിഫുള്‍
രചന :അനൂപ് മേനോൻ
സംഗീതം :രതീഷ് വേഗ
ആലാപനം:ഉണ്ണി മേനോന്‍

മഴനീര്‍ത്തുള്ളികള്‍ നിന്‍ തനുനീര്‍മുത്തുകള്‍
തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും
വെണ്‍ ശംഖിലെ ലയഗാന്ധര്‍വ്വമായ്
നീയെന്റെ സാരംഗിയില്‍
ഇതളിടും നാളത്തിന്‍ തേന്‍ തുള്ളിയായ്
കതിരിടും മോഹത്തിന്‍ പൊന്നോളമായ്
(മഴനീര്‍ )

രാമേഘം പോല്‍ വിണ്‍ താരം പോല്‍
നീയെന്തേ അകലെ നില്‍പ്പൂ
കാതരേ നിന്‍ ചുണ്ടിലെ
സന്ധ്യയില്‍ അലിഞ്ഞിടാം
വിരിയും ചന്ദ്രലേഖയെന്തിനോ
കാത്തു നിന്നെന്നോര്‍ത്തു ഞാന്‍
(മഴനീര്‍ )

തൂമഞ്ഞിലെ വെയില്‍ നാളം പോല്‍
നിന്‍ കണ്ണിലെന്‍ ചുംബനം
തൂവലായ് പൊഴിഞ്ഞൊരീ
ആര്‍ദ്രമാം നിലാക്കുളിര്‍
അണയും ഞാറ്റുവേലയെന്തിനോ
ഒരു മാത്ര കാത്തെന്നോര്‍ത്തു ഞാന്‍
(മഴനീര്‍ )

No comments:
Write comments