നിലാത്തുമ്പി വരൂ നിഴല്‍ തംബുരു തരൂ

 

ചിത്രം :ദൈവത്തിന്റെ മകന്‍)
സംഗീതം :   വിദ്യാസാഗര്‍ 
രചന : 
 
 എസ്‌ രമേശന്‍ നായര്‍ 
ആലാപനം:
 
കെ ജെ യേശുദാസ്

നിലാത്തുമ്പി വരൂ നിഴല്‍ തംബുരു തരൂ
മണിത്തിങ്കളിന്ന് ഇതാ മറക്കാത്തൊരു മുഖം
നിശാഗന്ധികള്‍ തരും നിനക്കായൊരു സുഖം‌
മഴക്കാടുകള്‍ തരും മയങ്ങാനൊരു വരം ഹോ ഹോയ്

താലി കനവില്‍ താഴമ്പൂവും തങ്കമായ് മാറുമോ
സ്നേഹക്കുളിരില്‍ ചായും നേരം ജീവനായ് തീരുമോ
പാടിയത് ഒരു വരി ആകാം പാലിനും അതേ നിറം
ചൂടിയത് ഒരു ദലം ആകാം തേനിനും അതേ മണം
താലോലം മിഴി താലോലം ഇനി നീ ഉറങ്ങു സഖി ഓ ഹോയ്

പാവം ഏതോ കാറ്റില്‍ തേങ്ങും നാളം ഈ ജീവിതം
മോഹ ചിറകില്‍ പാറും നേരം താഴെ ഈ സാഗരം
നോവിലും ഒരു കരം ഏകാം പൂവിലും അതേ സുഖം
രാമഴയുടെ ശ്രുതി മീട്ടാം ഓര്‍മ്മയില്‍ ഒരേ സ്വരം
താലോലം മിഴി താലോലം ഇനി നീ ഉറങ്ങു സഖി ഓ ഹോയ്

No comments:
Write comments