കണ്ണിൽ ഉമ്മ വെച്ചു പാടാം ഉള്ളിലുള്ള പാട്ടേ പോരൂ

 


ചിത്രം:ആലിസ്‌ ഇന്‍ വണ്ടര്‍ലാന്റ്‌ 
സംഗീതം :  വിദ്യാസാഗര്‍
രചന : ഗിരീഷ്‌ പുത്തഞ്ചേരി
ആലാപനം: വിധു പ്രതാപ്‌,സുജാത

കണ്ണിൽ ഉമ്മ വെച്ചു പാടാം
ഉള്ളിലുള്ള പാട്ടേ പോരൂ
കൂടെപ്പോരൂ

തൊട്ടു മെല്ലെ വിളിക്കാം ഞാൻ
പൊന്നുമുളംതണ്ടേ മൂളൂ ഗാനം മൂളൂ
നീ മീട്ടുമ്പോഴേ എൻ സൂര്യോദയം
സ്വരമാവൂ സ്വർണ്ണമാവൂ

വെറുതേ വാനിൽ നീ വരുമ്പോൾ
വാർമഴവില്ലാവും
വേനൽ മരങ്ങൾ വിരൽ തഴുകുമ്പോൾ
പൂവിൻ പുഴയാകും
മനസ്സു കൊണ്ട് മനസ്സിൻ തണലിൽ
തനിച്ചിരുന്നു വിളിച്ചാൽ
ഇനി ആരോരും മീട്ടാത്ത പാട്ടായ് വരാം

ദൂരേ വിരിയും താരകളെല്ലാം
മിന്നും പൊന്നാക്കാം
പാവം തൂവൽക്കിളികൾക്കെല്ലാം
പാറാൻ ചിറകേകാം
പതുങ്ങി വന്നൂ ശിശിരം കുളിരിൻ
വിരൽ ഞൊടിച്ചു വിളിച്ചാൽ
ഇനിയാരാരും മേയാത്ത മഞ്ഞായ് വരാം

No comments:
Write comments