കേവലമര്‍ത്ത്യഭാഷ കേള്‍ക്കാത്ത

 
ചിത്രം : നഖക്ഷതങ്ങള്‍
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം : ബോംബെ രവി
ആലാപനം:പി ജയചന്ദ്രന്‍കേവലമര്‍ത്ത്യഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ (കേവല)
ഒരു ദേവദൂതികയാണു നീ

ചിത്രവര്‍ണ്ണങ്ങള്‍ നൃത്തമാടും നിന്‍
ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍
ഞങ്ങള്‍ കേള്‍ക്കാത്ത പാട്ടിലെ
സ്വരവര്‍ണ്ണരാജികളില്ലയോ
ഇല്ലയോ... ഇല്ലയോ...
(കേവല...)

അന്തരശ്രുസരസ്സില്‍ നീന്തിടും
ഹംസഗീതങ്ങളില്ലയോ
ശബ്‌ദസാഗരത്തിന്‍ അഗാധ-
നിശ്ശബ്‌ദശാന്തതയില്ലയോ
ഇല്ലയോ... ഇല്ലയോ...
(കേവല...)

No comments:
Write comments