വെണ്ണിലാ തങ്കമണിത്തിങ്കളേ

 
ചിത്രം :ലക്കി ജോക്കെര്‍സ്
രചന :സന്തോഷ് വര്‍മ്മ
സംഗീതം :ബേണി ഇഗ്നേഷ്യസ്‌
ആലാപനം:സുബിന്‍ ഇഗ്നേഷ്യസ്

വെണ്ണിലാ തങ്കമണിത്തിങ്കളേ
മുത്തു താ പത്തു പറ പൊന്നു താ
തിരുക്കൊട്ടാരക്കെട്ടിലെ പട്ടോലപ്പന്തലിൽ
ആനന്ദമംഗല്യ മേള
യുവരാജാവും റാണിയും ഈ രാജധാനിയിൽ
ഒന്നായി തീരുന്ന വേള
(വെണ്ണിലാ......)

താളവാദ്യ മേളമോടെ നിങ്ങളേ
ഊരുവലം തേരേറ്റും താരകം
മാരിവീണയേന്തി നിന്ന ദൂതികേ
പാടിടേണം ആശംസാ ഗീതകം
ആഘോഷം തീരാത്ത ശുഭയാമത്തിൽ
മാറീ നാടിന്റെ ജാതകം
ആഘോഷം തീരാത്ത ശുഭയാമത്തിൽ
മാറീ നാടിന്റെ ജാതകം
(വെണ്ണിലാ......)

ശോണരാഗശോഭയുള്ള മേഘമേ
നീ ചൊരിഞ്ഞു സീമന്ത കുങ്കുമം
രാമനോട് സീത ചേർന്ന പോലവേ
സ്നേഹപൂർണ്ണമാകേണം സംഗമം
ഗന്ധർവൻ പോറ്റുന്ന കളഹംസങ്ങൾ
നേരും ശ്രീരാഗ മംഗളം
(വെണ്ണിലാ......)

No comments:
Write comments