ഹേ... ഹാ... ആയീരേ ഹോളീ ആയീരേ

 

ചിത്രം :അരയന്നങ്ങളുടെ വീട്‌ 
സംഗീതം :  രവീന്ദ്രൻ 
രചന :  ഗിരീഷ്‌ പുത്തഞ്ചേരി
ആലാപനം:പി ജയചന്ദ്രന്‍ ,മനോ

ഹേ... ഹാ...
ആയീരേ ഹോളീ ആയീരേ
രംഗോം കീ ബാരിശ് ലായീ രേ
ജീവൻ മെ ഖുശിയാ ലായീ ഹോളീ
ദിൽ സേ അബ് ദിൽകോ മിലാ ദേ
ദുനിയാ രംഗീനു ബനാ ദേ
സബ് മിൽകേ ഹോളീ ഖേലേംഗേ
ഹോളീ ഹോളീ ആയീ ഹോളീ ആയീ
ഹോളീ ഹോളീ ആയീ ഹോളീ ആയീ

കാക്കപ്പൂ കൈതപ്പൂ കന്നിപ്പൂ കരയാമ്പൂ
കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ
ഓ പൊന്നാര്യൻ കൊയ്യുന്നോരെന്റെ നാട്ടിൽ
കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ
പൊന്നാര്യൻ കൊയ്യുന്നോരെന്റെ നാട്ടിൽ
വളർമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ
വളർമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ
ഹരിനാമം ചൊല്ലുന്നോരമ്മയുണ്ടേ
അമ്മയുണ്ടേ...
(ആയീ രേ...)

പാൽക്കാരിപുഴയുണ്ട് പാടമുണ്ടേ
കർപ്പൂരതിരി കത്തും നാഗക്കാവും
മാറാമഴക്കാറിൽ മുടിയേറും കാലമായ്
മിന്നാതെളിമിന്നൽ വള ചാർത്തും കാലമായ്
തങ്കത്താളും തകരയും കീറാമുറം നിറയ്ക്കുവാൻ
കുഞ്ഞിക്കോതക്കുറുമ്പിയേ വാ
(കൊന്നപ്പൂ...)

മെഴുകോലും മെഴുക്കിന്റെ മുടിയൊലുമ്പി
കരുമാടിക്കിടാത്തന്റെ കാക്കക്കുളിയും
മാനം കുട മാറും മഴവില്ലിൻ ജാലവും
ഞാറിൻ പിടി വാരും നാടൻ പെണ്ണിൻ നാണവും
നാടൻ ചിന്തും നരിക്കളി കോലം തുള്ളും കണികാണാൻ
പമ്മിപ്പാറും പനംതത്തേ വാ
(കൊന്നപ്പൂ..)


No comments:
Write comments