സംഗമം ഈ പൂങ്കാവനം ഋതു

 ചിത്രം :കൂടും തേടി
രചന : എം ഡി രാജേന്ദ്രന്‍
സംഗീതം :ജെറി അമല്‍ദേവ്
ആലാപനം:കൃഷ്ണചന്ദ്രന്‍ ,വാണി ജയറാം

സംഗമം ഈ പൂങ്കാവനം ഋതു
മന്ദിരം വൃന്ദാവനം
മന്ത്രമോ ഇതു മായമോ?
മംഗല്യം കോര്‍ക്കും ജാലമോ?

കാടായകാടൊക്കെ പൂത്തു പിന്നെ
മേടായ മേടൊക്കെ പൂത്തു
എന്നിലേ എന്നിലും നിന്നിലെ നിന്നിലും
പൊന്മഴ പൊന്മഴ കന്നിപ്പുതുമഴ
സംഗമം.......


കാറ്റിന്റെ ചുണ്ടത്തൊരീണം വീണ
മീട്ടുന്ന തുമ്പിക്കു നാണം
മണ്ണിലും വിണ്ണിലും കണ്ണിലും കാതിലും
പൊന്നല പൊന്നല കന്നിക്കുളിരല
സംഗമം........

No comments:
Write comments