ഇന്ദുമുഖി ഇന്ദുമുഖി എന്തിനിന്നു നീ സുന്ദരിയായീ

 

ചിത്രം :അടിമകൾ 
രചന : വയലാര്‍ 
സംഗീതം : ജി ദേവരാജന്‍ 
ആലാപനം:പി ജയചന്ദ്രന്‍

ഇന്ദുമുഖി ഇന്ദുമുഖി എന്തിനിന്നു നീ സുന്ദരിയായീ
ഇന്ദുമുഖീ ഇന്ദുമുഖീ....

മഞ്ഞില്‍ മനോഹര ചന്ദ്രികയില്‍
മുങ്ങിമാറുമറയ്ക്കാതെ (മഞ്ഞില്‍)
എന്നനുരാഗമാം അഞ്ചിതള്‍പൂവിന്‍
മന്ദസ്മിതത്തില്‍ കിടന്നുറങ്ങീ (എന്നനുരാഗ)
വന്നുനീ കിടന്നുറങ്ങീ
(ഇന്ദുമുഖീ...)

നിന്റെ മദാലസ യൌവ്വനവും
നിന്റെ ദാഹവും എനിക്കല്ലേ?(നിന്റെ മദാലസ)
നിന്നിലെ മോഹമാം ഓരിലക്കുമ്പിളില്‍
എന്റെ കിനാവിലെ മധുവല്ലേ?(നിന്നിലെ)
ഹൃദ്യമാം മധുവല്ലേ?
(ഇന്ദുമുഖീ....)

No comments:
Write comments