എല്ലാം കാണും ദൈവങ്ങൾ നല്ലോരെ കാക്കട്ടെ

 


ചിത്രം :വിസ്മയം
രചന :എസ്‌ രമേശന്‍ നായര്‍
സംഗീതം :ജോണ്‍സണ്‍
ആലാപനം:എം ജി ശ്രീകുമാര്‍എല്ലാം കാണും ദൈവങ്ങൾ നല്ലോരെ കാക്കട്ടെ
നാലാളൊപ്പം നിൽക്കാമെടോ നാട്ടിൽ
നന്മയ്ക്കും നമ്മൾക്കും കണ്ണില്ലേ കാതില്ലേ

കൊതിച്ചതും വിധിച്ചതും തിരിച്ചറിയാൻ
കുലയ്ക്കാം ഇന്ദ്രധനുസ്സ്
നിധികുംഭം കാക്കും ഭൂതത്തെപ്പോലെ
ഇരുന്നിട്ട് നാടിനു നന്മയെന്തൊരുത്തരും മറക്കണ്ട മടിക്കണ്ട
ഒരുമിച്ചു നിൽക്കാമിനി
(കൊതിച്ചതും വിധിച്ചതും......)

അടുത്ത ബന്ധങ്ങൾക്കിടയ്ക്കൊരു വേലിയില്ലാ
തണലു വീശുന്നു പൂമരം
നിറഞ്ഞ സ്നേഹമുണ്ടോ നിങ്ങൾ ദൈവങ്ങളായ് (അടുത്ത...)
വിതയ്ക്കുന്ന വിത്തു മുത്താവണം
കൊടുക്കുന്ന വാക്കു പൊന്നാവണം
കുട പിടിച്ചണയുന്ന പുലരിക്കു വഴിയൊരുക്കാം
ലല്ലലല്ല ലല്ലലല്ല ലല്ലലല്ല
(കൊതിച്ചതും വിധിച്ചതും......)

നിറയും നന്മകൾ പകുക്കണം മനസ്സോടെ
കുയിലും പാടുന്നു മംഗളം
നമുക്കും കാലം വരും നാളേ ഓണം വരും (നിറയും...)
പഠിക്കുന്ന കാര്യം കണ്ണാവണം
ഇരിക്കുന്ന വീട് വിണ്ണാവണം
ഒരുമയും കരുത്തും കൊണ്ടുലകത്തെ ജയിച്ചു നിൽക്കാം
ലല്ലലല്ല ലല്ലലല്ല ലല്ലലല്ല
(കൊതിച്ചതും വിധിച്ചതും......)

എല്ലാം കാണും ദൈവങ്ങൾ നല്ലോരെ കാക്കട്ടെ
നാലാളൊപ്പം നിൽക്കാമെടോ നാട്ടിൽ
നന്മയ്ക്കും നമ്മൾക്കും കണ്ണില്ലേ കാതില്ലേ

No comments:
Write comments