മാനസനിളയില്‍.. പൊന്നോളങ്ങള്‍...

 
ചിത്രം/ആൽബം:ധ്വനി
ഗാനരചയിതാവു്:യൂസഫലി കേച്ചേരി
സംഗീതം:നൗഷാദ്‌
ആലാപനം:കെ ജെ യേശുദാസ്

മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തീ ... (മാനസ...)
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയര്‍ത്തീ.... വേദിക പണിതുയര്‍ത്തീ .
മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തീ ...

രാഗവതി നിന്‍ രമ്യശരീരം രാജിതഭാരം മാന്മഥ സാരം
വാര്‍കുനു ചില്ലില്‍ വിണ്മലര്‍ വല്ലി ..
ദേവതുകൂലം മഞ്ജു കപോലം ..
പാലും തേനും എന്തിനു വേറെ ..
ദേവീ നീ മൊഴിഞ്ഞാല്‍ ..ദേവീ നീ മൊഴിഞ്ഞാല്‍ ..

മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തീ... (മാനസ...)

രൂപവതീ നിന്‍ മഞ്ജുള ഹാസം..വാരോളി വീശും മാധവ മാസം..
നീര്‍മിഴി നീട്ടും തൂലികയാല്‍ നീ
പ്രാണനില്‍ എഴുതി ഭാസുര കാവ്യം
നീയെന്‍ ചാരെ വന്നണയുമ്പോള്‍
ഏതോ നിര്‍വൃതി ഞാന്‍ ... ഏതോ നിര്‍വൃതി ഞാന്‍ ..

മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തീ... (മാനസ...)..

പ സാ സ സ സ സ സ സ സ(?) സനി പമ
പ നീ പ രി രി രി രി രി രി രി രി(?) സനി പനി
രിഗ രിഗ സ.. രിസരിനി സാ...
ഭാവനയാകും പൂവനി നിനക്കായ്‌
വേദിക പണിതുയര്‍ത്തി...
ആ .ആ ആ ..ആ ആ
ഭാവനയാകും പൂവനി നിനക്കായ്‌
വേദിക പണിതുയര്‍ത്തി....

No comments:
Write comments