അനുരാഗ ലോല ഗാത്രി

 ചിത്രം/ആൽബം:ധ്വനി
ഗാനരചയിതാവു്:യൂസഫലി കേച്ചേരി
സംഗീതം:നൗഷാദ്‌
ആലാപനം:കെ ജെ യേശുദാസ്‌,പി സുശീല

തര രാ ര രാ ര രാ രാ...
തര രാ ര രാ ര രാ രാ ...ആ ...

അനുരാഗ ലോല ഗാത്രി
വരവായി നീല രാത്രി
നിനവിന്‍ മരന്ദ ചഷകം
നെഞ്ചില്‍ പതഞ്ഞ രാത്രി
(അനുരാഗ )

ലയലാസ്യ കലാ കാന്തി
സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി
മായാ മയൂരമാടി
മായാ മയൂരമാടി
ഒളി തേടി നിലാപ്പൂക്കള്‍
ഒളി തേടി നിലാപ്പൂക്കള്‍
വീഴുന്നു നിന്റെ കാല്‍ക്കല്‍
(അനുരാഗ )

സ്വരഹീന വീണയില്‍ നീ
ശ്രുതി മീട്ടി മഞ്ജുവാണി
ഈ മാറില്‍ മുഖം ചേര്‍ത്തു
സുരലോകം ഒന്നു തീര്‍ത്തു
സുരലോകം ഒന്നു തീര്‍ത്തു
ഉതിരുന്നു മന്ദമന്ദം
ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്‍ മുഖാരവിന്ദം
(അനുരാഗ )

No comments:
Write comments