ചെത്തി മന്ദാരം തുളസി

 

ചിത്രം :അടിമകൾ 
രചന : വയലാര്‍ 
സംഗീതം : ജി ദേവരാജന്‍ 
ആലാപനം:
പി സുശീല

ചെത്തി മന്ദാരം തുളസി 
പിച്ചക മാലകള്‍ ചാര്‍ത്തി 
ഗുരുവായൂരപ്പാ നിന്നെ കണി കാണേണം 
(ചെത്തി)

മയില്‍പ്പീലി ചൂടിക്കൊണ്ടും 
മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും 
മണിക്കുഴലൂതിക്കൊണ്ടും കണി കാണേണം 
(മയില്‍പ്പീലി)
(ചെത്തി)

വാകച്ചാര്‍ത്ത് കഴിയുമ്പോള്‍ 
വാസനപ്പൂവണിയുമ്പോള്‍ 
ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം 
(ചെത്തി)

അഗതിയാമടിയന്റെ 
അശ്രു വീണു കുതിര്‍ന്നോരീ 
അവില്‍പ്പൊതി കൈക്കൊള്ളുവാന്‍ കണി കാണേണം 
(ചെത്തി)

No comments:
Write comments