തിങ്കള്‍ പൊട്ടു തൊട്ട പെണ്‍മണി

 


ചിത്രം:5 ഫിംഗര്‍സ്‌ 
സംഗീതം :  ബെന്നി ജോണ്‍സണ്‍
രചന : സച്ചിദാനന്ദൻ പുഴങ്കര 
ആലാപനം: ശങ്കര്‍ മഹാദേവന്‍


തിങ്കള്‍ പൊട്ടു തൊട്ട പെണ്‍മണി
തഞ്ചമാടും പാവം കണ്മണി
ചിരവിഷാദമേ മിഴിചെറാദിലെ തിരി തൊടാതെ നീ
കുന്നിക്കിനാവിലെ അരിപ്പിറാവിനെ ഇനി തൊടാതെ നീ
തിങ്കള്‍ പൊട്ടു തൊട്ട പെണ്‍മണി
തഞ്ചമാടും പാവം കണ്മണി
പെണ്മണി കണ്മണി

അവരിനിയും നിന്‍ നിഴലാകും
അനുദിനവും നിന്‍ തുണയാകും
കളിപറയും കിളി കഥ പറയും
പുതിയൊരു വാനം തുയിലുണരും
മഴവെയിലണിമേഘം 
കരളിലെ മൈനാകം
മിഴി തുടയ്ക്കുമോ നീയും 
ഇതള്‍ പിടയ്ക്കുമോ വീണ്ടും

(ചിരവിഷാദമേ )

കനകനിലാവിന്‍ വല പണിയും 
കരളൊരു നീലപ്പുടവ തരും
അറുമൊഴിയാമൊരു പൂ വിരിയും 
പുലരിയിലേതോ നിറമണിയും
മധുരിതമിനി ഭൂമി 
തളിരിടുമനുഭൂതി 
മിഴി തുടയ്ക്കുമോ നീയും
ഇതള്‍ പിടയ്ക്കുമോ വീണ്ടും 

(ചിരവിഷാദമേ )

No comments:
Write comments