ഉണരൂ ഉണരൂ ഉഷാ ദേവതേ സ്നേഹ പുഷ്പ വിമാനമിതാ

 ചിത്രം :എയർഹോസ്റ്റസ്
സംഗീതം :   സലില്‍ ചൗധരി 
രചന :  ഓ എന്‍ വി കുറുപ്പ്
ആലാപനം:കെ ജെ യേശുദാസ്‌,വാണി ജയറാം

(M)ഉണരൂ ഉണരൂ ഉഷാ ദേവതേ സ്നേഹ പുഷ്പ വിമാനമിതാ
(F)പൂംചിറകോലും വെണ്മുകില്‍ പോലെ പ്രേമ രജത വിമാനമിതാ

(M)ഉണരൂ ഉണരൂ ഉഷാ ദേവതേ

(M)ഓ .... ചൈത്ര കാമുകന്‍ തലോടീ
ഹര്‍ഷ ലജ്ജകളില്‍ മുങ്ങീ
സുന്ദരിയായ്‌ നില്‍പ്പൂ ഭൂമി
(F)ഓ .. .ദേവ ഗായകര്‍ തന്‍ ഗാനം
പൂവും നീരും പൂകും തീരം
പൂകുന്ന മാനസ തീരം
(M)താരകള്‍ ഊഞ്ഞാല്‍ ആടുന്ന തീരം
(F)പോരൂ രജത വിമാനമിതാ

(M)ഉണരൂ ഉണരൂ ഉഷാ ദേവതേ സ്നേഹ പുഷ്പ വിമാനമിതാ
(F)പൂംചിറകോലും വെണ്മുകില്‍ പോലെ പ്രേമ രജത വിമാനമിതാ
(M)ഉണരൂ ഉണരൂ ഉഷാ ദേവതേ

(M)ഓ... പ്രേമ ദൂതുമായ്‌ പോകും
മേഘ മാലകളില്‍ മിന്നും
തൂമിന്നല്‍ പൂവുതിരും തീരം
(F)ഓ ..മുല്ല മാല കോര്‍ത്ത പോലെ
വെള്ളി കുരുവികള്‍ പോകെ
സംഗീത സാന്ദ്രമാം തീരം
(M)മാരിവില്ലൂഞ്ഞാല്‍ ആടുന്ന തീരം
(F)പോരൂ രജത വിമാനമിതാ

(M)ഉണരൂ ഉണരൂ ഉഷാ ദേവതേ സ്നേഹ പുഷ്പ വിമാനമിതാ
(F)പൂംചിറകോലും വെണ്മുകില്‍ പോലെ പ്രേമ രജത വിമാനമിതാ
(M)ഉണരൂ ഉണരൂ ഉഷാ ദേവതേ സ്നേഹ പുഷ്പ വിമാനമിതാ
(F)പൂംചിറകോലും വെണ്മുകില്‍ പോലെ പ്രേമ രജത വിമാനമിതാ
(M)ഉണരൂ ഉണരൂ ഉഷാ ദേവതേ

No comments:
Write comments