മുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ

 

ചിത്രം:ഡാര്‍ലിംഗ്‌ ഡാര്‍ലിംഗ്‌
സംഗീതം :   ഔസേപ്പച്ചന്‍ 
രചന : 
 
 
 എസ്‌ രമേശന്‍ നായര്‍ 
ആലാപനം:
 
ഹരിഹരന്‍,സുജാത

മുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ
ശിൽപ്പം മിഴികളിൽ ഉയിരുമായ് ഉണരുമോ
ശിലയഴകിൽ പ്രണയിനിതൻ
മുഖം തീർത്ത രാജശിൽപ്പി…… (മുത്തും)

പ്രതിമയും പുളകമണിയും
പ്രതിശ്രുതൻ തഴുകിയാൽ..
പുഴയിലും കനകമലിയും
പുലരികൾ മുഴുകിയാൽ
പ്രേമം പുതുമഴപോലെ.. 
ഞാനോതളിരില പോലെ
മൃദുലമീ വിലയം…… (മുത്തും)

എഴിനിലാപുടവവിരിയും
പുളിനമോ ശയനമായ്
ചിരിയിതൾ ചിറകുകുടയും
ഹൃദയമോശലഭമായ്
പ്രേമം പുലരൊളിപോലെ.. 
മാറിൽ വനലതപോലെ
മധുരമീ ലയനം…. (മുത്തും)

No comments:
Write comments