മിഴി മീന്‍ പോലേ മൊഴി തേന്‍ പോലേ

 

ചിത്രം : അനാഛാദനം
സംഗീതം :ജി ദേവരാജന്‍
ഗാനരചന : വയലാര്‍
ഗായകന്‍ : പി സുശീല

മിഴി മീന്‍ പോലേ മൊഴി തേന്‍ പോലേ
കാമുകന്‍ പ്രിയ കാമുകന്‍ അവന്‍
കാമദേവനെ പ്പോലെ
(മിഴി മീന്‍..)

മനസ്സൊരുദ്യാനം അതില്‍
മലര്‍ക്കുയിലായ് ഞാന്‍ പറക്കും
രോമവൃതമാം മാറില്‍ ഒരു
പ്രേമലതികയായ് പടരും
രോമാവൃതമാം മാറില്‍ ഒരു
പ്രേമലതികയായ് പടരും
ഞാന്‍ പടരും
(മിഴി മീന്‍....)

നിറഞ്ഞ താരുണ്യം അതില്‍
നിറമധുവായ് ഞാന്‍ പതയും
ആരാധികയായ് അരികില്‍
അനുരാഗവിവശയായ് നില്‍ക്കും
ആരാധികയായ് അരികില്‍
അനുരാഗവിവശയായ് നില്‍ക്കും
ഞാന്‍ നില്‍ക്കും
(മിഴി മീന്‍..)

No comments:
Write comments