ഏട്ടന്‍ വരുന്ന ദിനമേ

 ചിത്രം/ആൽബം:നിര്‍മ്മല
ഗാനരചയിതാവു്:ജി ശങ്കരക്കുറുപ്പ്‌
സംഗീതം: ഇ ഐ വാര്യര്‍
ആലാപനം: വിമല ബി വര്‍മ്മ

ഏട്ടന്‍ വരുന്ന ദിനമേ അരുമദിനമേ
ഹ....
(ഏട്ടന്‍)

വിദേശപടയ്ക്കായു് പലദിനം
അകന്നു മരുവും സോദരനേ
എത്ര ദിനം നയനം എത്ര ദിനം ഹൃദയം
പ്രിയമോടു കൊതിച്ചുകാണ്മതിനായു്
ഭാഗ്യം പുലരും ദിനമേ
അരുമദിനമേ
(ഭാഗ്യം)

വരുമുടന്‍ അഗ്രജന്‍ കരതലേ
പലതരം പാവകള്‍ നിറയുമേ
നേരുകനിത്യജയം
(ഭാഗ്യം)

No comments:
Write comments