കാക്കേം കീക്കേം കാക്കത്തമ്പ്രാട്ടിയും

 ചിത്രം :എന്നെന്നും കണ്ണേട്ടന്റെ
രചന :മധു മുട്ടം
സംഗീതം :ജെറി അമല്‍ദേവ്‌
പാടിയത് :പദ്മ സുബ്രമണിയം,സുനന്ദ

കാക്കേം കീക്കേം കാക്കത്തമ്പ്രാട്ടിയും
കേറാക്കൊമ്പത്ത്
ഓലഞ്ഞാലിയും പന്നിം കുളച്ചനും
പോകാക്കൊമ്പത്ത്
ഈ തെക്കേമുറ്റത്തെ ചക്കരമാവിന്റെ
എത്താക്കൊമ്പത്ത്
ഇക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍
ഏതോ കാറ്റേതോ...
ഇക്കുറിപോകാന്‍ ഇക്കിളികൂട്ടാന്‍
ഏതോ കാറ്റേതോ...

കാറ്റേതോ.... ആ കാറ്റിനെന്തു സമ്മാനം?
കാക്കപ്പൊന്‍‌ചിലമ്പ്

അക്കരെപ്പച്ചപ്പൂഞ്ചേലഞൊറിയണ് കിക്കിളിക്കാറ്റ്
ആറ്റിനക്കരെ ഞാറ്റുവേലപ്പാട്ടുമൂളാന്‍ പോയല്ലോ
ആലില്‍ വീശിയാ ചിഞ്ചില്ലം തുള്ളണ് ചിത്തിരപ്പൂങ്കാറ്റ്
ആരോടും ചൊല്ലാതെ ആയിരം കാവിലെ
പൂരം കാണാന്‍ പോയല്ലോ
പിന്നേം കാക്കേം കീക്കേം......

No comments:
Write comments