ഇന്നെനിക്കു പൊട്ടുകുത്താന്‍

 


ചിത്രം/ആൽബം:ഗുരുവായൂര്‍ കേശവന്‍
ഗാനരചയിതാവു്:പി ഭാസ്ക്കരൻ
സംഗീതം: ജി ദേവരാജന്‍
ആലാപനം:പി മാധുരി

ഇന്നെനിക്കു പൊട്ടുകുത്താന്‍
സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
ഇന്നെനിക്ക് കണ്ണെഴുതാന്‍
വിണ്ണിലെ നക്ഷത്ര മഷിക്കൂട്ട്

എന്റെസ്വപ്നത്തിന്‍ ഏഴുനിലവീട്ടില്‍
കഞ്ജബാണന്റെ കളിത്തോഴന്‍
കണ്ണിനാകെ കതിരൊളിവീശി
വന്നുകയറിപ്പോയി
പാ മപനീപാ ഗാഗാഗാ മരിസ മരിപാ
നീധ നീസാ.. മാരീ..
നിസനിധനിനിസാ നിനിമപഗമരിസ
നിസമരിപമപ നിധനിനിസനിരീ
ഗമരിസ നിസനിധനിനിസാ
നിപമപ ഗമരിസ
മരി പമ നിധനിസ മരിപാ
ഗമരിസരി ഗമരിസരി രീ
രിസരിസനിപമ മപനിധനിനിസ
മപനിധനിനിസ മപനിധനിനിസ
ഇന്നെനിക്കു പൊട്ടുകുത്താന്‍...........

പൊന്നിലഞ്ഞികള്‍ പന്തലൊരുക്കി
കര്‍ണ്ണികാരം താലമെടുത്തു
പുഷ്പിതാഗ്രകള്‍ മന്ദാരങ്ങള്‍
പുഞ്ചിരിത്തിരി നീട്ടി
ആ............
ഇന്നെനിക്കു പൊട്ടുകുത്താന്‍......

No comments:
Write comments