ദഫു മുട്ട് മുഴങ്ങണ് നെഞ്ചില്‍

 
ചിത്രം : ഇന്നാണ് ആ കല്യാണം
സംഗീതം :ബിജിബാല്‍
ഗാനരചന : ശരത്‌ വയലാര്‍
ഗായകന്‍ : രവിശങ്കര്‍, ശ്വേത മോഹന്‍


ദഫു മുട്ട് മുഴങ്ങണ് നെഞ്ചില്‍
വളകള്‍ കൊഞ്ചി വിളിക്കണ് മൊഞ്ചില്‍
പുയ്യാപ്ലപ്പയ്യനു ഖല്‍ബു
ചുട്ടു പഴുക്കണ് പൊന്നേ
(ദഫു മുട്ട് )

മധുരമീ ശുഭയാത്രയില്‍
മനസ്സുകള്‍ ഇണയാകുന്നു
മറവി തന്‍ മുറി തന്നിലായ്
പ്രണയമോ തലചായ്ക്കുന്നു
വേര്‍പിരിഞ്ഞുവോ വിധിയെഴുതിയ ജാതകങ്ങളില്‍
കുരുവികളുടെ ഹൃദയവും ഹൃദയവും തമ്മില്‍

വിരിയും കിനാവുകളോടെ
പ്രിയനോ കുളിരെഴുതിയിനി അരികെ
വിരഹം തലോടിയപോലെ
മിഴികള്‍ വിടയരുതെ ഇരുവഴിയെ
ഓരോ നേരവും തളിരോടെ ഓര്‍മ്മകള്‍
തിരയുന്നു നിന്നെയിതാ വീണ്ടും
(മധുരമീ )

കൊഴിയാന്‍ വിരിഞ്ഞൊരു മോഹം
തളരും ദലമണിയും ഒരു കുസുമം
അകലെ വിരുന്നിനു പോകും
തനിയെ ചിറകണിയും ഒരു ശലഭം
പെയ്യാമേഘമേ നനവുള്ളില്‍ തിങ്ങവേ
തഴുകാതെ കാറ്റിന്‍ വിരല്‍ ദൂരെ
(മധുരമീ )

No comments:
Write comments