മാരിമുകിലിന്‍ കേളിക്കയ്യില്‍ മദ്ദളമേളം

 ചിത്രം/ആൽബം:ഗുരുവായൂര്‍ കേശവന്‍
ഗാനരചയിതാവു്:പി ഭാസ്ക്കരൻ
സംഗീതം: ജി ദേവരാജന്‍
ആലാപനം:പി മാധുരി

മാരിമുകിലിന്‍ കേളിക്കയ്യില്‍ മദ്ദളമേളം
മാനത്തെ കോവിലിലിന്നു കൃഷ്ണനാട്ടം
കേശവന്ന് നാളെ വെളുപ്പിനു ഗജരാജപ്പട്ടം
(മാരിമുകിലിന്‍.....)

പടിഞ്ഞാറന്‍ കടലില്‍ പഞ്ചാരിവാദ്യം
പകലിന്‍ കാവില്‍ ആറാട്ടുപൂരം....
(പടിഞ്ഞാറന് കടലില്‍‍.....)
നാടിനും വീടിനും പുഷ്പാലങ്കാരം
കാറ്റിന്റെ ചുണ്ടില്‍ ശൃംഗാരഗീതം....
ആ...ആ...ആ.....
(മാരിമുകിലിന്‍.......)
മാരിമുകിലിന്‍ കേളിക്കയ്യില്‍ മദ്ദളമേളം

അമ്പാടിക്കണ്ണന്റെ വിഗ്രഹം തലയില്‍
ചെമ്പട്ടു മുത്തുക്കുടയൊന്നു പിറകില്‍
(അമ്പാടിക്കണ്ണന്റെ.....)
പൊന്‍‌ചാമരത്തിന്‍ ഇളംകാറ്റു ചെവിയില്‍
എന്‍ കേശവനെന്തു സൌന്ദര്യം നാളെ
ലലലാല...ലലലാല....ലലലല....
മാരിമുകിലിന്‍ കേളിക്കയ്യില്‍ മദ്ദളമേളം

കുഞ്ഞാറ്റക്കുരുവികള്‍ കുഴലുവിളിക്കും
ചെമ്പോത്തും കൂട്ടരും കൊമ്പുകളൂതും
(കുഞ്ഞാറ്റക്കുരുവികള്‍....)
ചെന്താമരത്തളിരിലത്താളം പിടിക്കും
നാട്ടിലും കാട്ടിലും ഉത്സവം നാളെ...
ആ...ആ...ആ.....
(മാരിമുകിലിന്‍......)

No comments:
Write comments

Total Pageviews