മധുചന്ദ്രികയുടെ ചായത്തളികയില്‍

 

ചിത്രം : അനാഛാദനം
സംഗീതം :ജി ദേവരാജന്‍
ഗാനരചന : വയലാര്‍
ഗായകന്‍ : പി ജയചന്ദ്രന്‍

മധുചന്ദ്രികയുടെ ചായത്തളികയില്‍
മഴവില്‍ പൂമ്പൊടി ചാലിച്ചു
മനസ്വിനീ... നിന്‍ മായാരൂപം
മനസ്സില്‍ ഞാന്‍ വരച്ചു....
(മധുചന്ദ്രികയുടെ...)

കാണാത്ത സ്വപ്നങ്ങളിലെ കവിതകളാല്‍
കണ്ണെഴുതിച്ചു....
നിദ്രയിലെ നീലിമയാല്‍ ഞാന്‍
നിന്‍ കൂന്തല്‍ കറുപ്പിച്ചു
ഞാന്‍ നിന്നെ സ്നേഹിക്കുന്നു..പ്രേമിക്കുന്നു...
(മധുചന്ദ്രികയുടെ....)

ആറാത്ത രോമാഞ്ചത്താല്‍
അധരങ്ങളില്‍ മുത്തണിയിച്ചു
ലജ്ജയിലെ സിന്ദൂരത്താല്‍
നെറ്റിക്കുറി ചാര്‍ത്തിച്ചു...
ഞാന്‍ നിന്നെ സ്നേഹിക്കുന്നു..പ്രേമിക്കുന്നു...
(മധുചന്ദ്രികയുടെ....)

No comments:
Write comments

Total Pageviews