ഒരു കാലമീ മണ്ണും ഞാനും

 


ചിത്രം : അനഘ (ഓര്‍മ്മയില്‍ ഒരു നിമിഷം / 1989)
സംഗീതം :കോഴിക്കോട്‌ യേശുദാസ്‌
ഗാനരചന : ജോസഫ് ഒഴുകയില്‍
ഗായകന്‍ : കെ ജെ യേശുദാസ്‌


ഒരു കാലമീ മണ്ണും ഞാനും
തമ്മിലലിഞ്ഞു ചേരും ഒന്നായ്
കൊഴിഞ്ഞു വീണ സ്മരണകൾ മാത്രം
വിണ്ണിൽ ബാക്കിയാകും (2)

പലതും മോഹിച്ചൊരീ ദേഹം
മണ്ണിൻ മയമായ് മാറും (2)
ശാശ്വതമെന്ന് കരുതിയതെല്ലാം
ഒരു പിടി മണ്ണിൽ അലിഞ്ഞു ചേരും
( ഒരു കാലമീ മണ്ണും ...)

എന്നാലുമെന്നാളുമെന്നാത്മം
ശാശ്വതതേടി ഇവിടലയും (2)
ഈമണ്ണിൽ ഈ വിണ്ണിൽ
മനശ്ശാന്തി തേടി അലഞ്ഞീടും
(ഒരു കാലമീ മണ്ണും ...)

No comments:
Write comments