നിഴലായ്‌ പൊഴിയും സൗഗന്ധികം ഇരുളായ്‌ കൊഴിയും ദീപാങ്കുരം

ചിത്രം :എന്നെന്നും കണ്ണേട്ടന്റെ
രചന :കൈതപ്രം
സംഗീതം :ജെറി അമല്‍ദേവ്‌
പാടിയത് :കെ ജെ യേശുദാസ്

നിഴലായ്‌ പൊഴിയും സൗഗന്ധികം ഇരുളായ്‌ കൊഴിയും ദീപാങ്കുരം
മൂകാകുലം മോഹങ്ങളായ്‌ വിരഹം വിങ്ങുന്നുവോ(2)
നിഴലായ്‌ പൊഴിയും സൗഗന്ധികം ഇരുളായ്‌ കൊഴിയും ദീപാങ്കുരം

മഞ്ഞു തുള്ളിയായ്‌ മണ്ണിൻ കണ്ണുനീർ കണങ്ങൾ
നീരദങ്ങളായ്‌ നോവും രാഗ മർമ്മരങ്ങൾ
കദന യമുനയായ്‌ വീണ്ടും രധിക വിഷാദം
മൂകാകുലം മോഹങ്ങളായ്‌ വിരഹം വിങ്ങുന്നുവോ(2)
(നിഴലായ്‌ പൊഴിയും)

സായന്തനങ്ങൾ സാന്ത്വനമേകും സായന്തനങ്ങൾ
ശ്യാമാംബരം നീളെ രാവിൻ ശോകം (2)
വിധുര കാരുണ്യമായ്‌ വിണ്ണിൻ വാചാല മൗനം
മൂകാകുലം മോഹങ്ങളായ്‌ വിരഹം വിങ്ങുന്നുവോ(2)
(നിഴലായ്‌ പൊഴിയും)

No comments:
Write comments