ഒരുപോലെ ചിമ്മും ഒരുപോലെ വിങ്ങും

 
ചിത്രം : ഇന്നാണ് ആ കല്യാണം
സംഗീതം :ബിജിബാല്‍
ഗാനരചന : ശരത്‌ വയലാര്‍
ഗായകന്‍ : സുദീപ്‌ കുമാര്‍,രാജലക്ഷ്മി

ഒരുപോലെ ചിമ്മും ഒരുപോലെ വിങ്ങും
ഒരുപോലെ ചാഞ്ഞൊന്നുറങ്ങും
ഒരുപോലെ ചിമ്മും ഒരുപോലെ വിങ്ങും
ഒരുപോലെ ചാഞ്ഞൊന്നുറങ്ങും
ഒരു വിരല്‍ ദൂരമേ തമ്മിലുള്ളൂ
ഒരുമിച്ചു മാത്രമേ യാത്രയുള്ളൂ
ഒരിക്കലും കാണാത്ത മിഴികള്‍ നമ്മള്‍
(ഒരുപോലെ ചിമ്മും )

പരസ്പരം നമ്മള്‍ അറിയുന്നുവെങ്കിലും
പരിചിതമായില്ല പ്രണയം
പരസ്പരം നമ്മള്‍ അറിയുന്നുവെങ്കിലും
പരിചിതമായില്ല പ്രണയം
പറയുവാനാകാതെ പങ്കിടാന്‍ കഴിയാതെ
പരിഭവം ചൊല്ലിയോ ഹൃദയം
പറയുവാനാകാതെ പങ്കിടാന്‍ കഴിയാതെ
പരിഭവം ചൊല്ലിയോ ഹൃദയം
പലകുറി ചൊല്ലിയോ ഹൃദയം
(ഒരുപോലെ ചിമ്മും )

നിരന്തരം തേടിയലയുന്നുവെങ്കിലും
നിനവുകളെന്നെന്നും തനിയെ
നിരന്തരം തേടിയലയുന്നുവെങ്കിലും
നിനവുകളെന്നെന്നും തനിയെ
ഉറവിടും നീര്‍ത്തുള്ളി പെയ്യുവാനറിയാതെ
ഇമകളെ പുല്കിയോ പതിയെ
ഉറവിടും നീര്‍ത്തുള്ളി പെയ്യുവാനറിയാതെ
ഇമകളെ പുല്കിയോ പതിയെ
ഇണകളാം നമ്മളെ പതിയെ
(ഒരുപോലെ ചിമ്മും)

No comments:
Write comments